KeralaLatestThiruvananthapuram

കഠിനംകുളത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

“Manju”

കഴക്കൂട്ടം : നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു.കഠിനംകുളം ചാന്നാങ്കര ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം റസിയ മൻസിലിൽ റിയാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കഠിനംകുളം ലേക്ക് പാലസിന് സമീപമായിരുന്നു അപകടം. പെരുന്നാൾ പ്രമാണിച്ച് ഭാര്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ റിയാസിനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ-സഫിയ ,മക്കൾ-ഫിദ , ഫഹദ്.

Related Articles

Back to top button