KeralaLatest

ബോൾഗാട്ടി പാലസിൽ കർക്കിടക ചികിത്സക്ക് സൗകര്യമൊരുക്കി ശാന്തിഗിരി

“Manju”

എറണാകുളം : കെ.ടി.ഡി.സിയുടെ ബോൾഗാട്ടി പാലസിൽ ഇനി ആയുർവേദ കർക്കിടക ചികിത്സയും. കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന വെൽനസ് കേന്ദ്രമാണ് നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത്. ആയുർവേദ , സുഖ ചികിത്സ എന്നതിനോടൊപ്പം ശാസ്ത്രീയ വിധി പ്രകാരമുള്ള പഞ്ചകർമ്മ ചികിത്സക്കും ഇവിടെ സൗകര്യമുണ്ട്. ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷന്റെ മേൽനോട്ടത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം . ഇന്ത്യയിലുടനീളം ശാന്തിഗിരിയുടെ വിശേഷ കർക്കിടക ചികിത്സ പ്രശസ്തമാണ്.

ബോൾഗാട്ടിയിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോൾ കർക്കിടക ചികിത്സയുടെ സൗകര്യം ഏർപ്പെടുത്തുന്നതിലൂടെ രാജ്യാന്തര ടൂറിസ്റ്റുകൾക്കും ഇവിടെ ചികിത്സക്കായി എത്താൻ കഴിയുമെന്ന് കെ.ടി.ഡി.സി ജനറൽ മാനേജർ ജോൺ അംബുക്കൽ പറഞ്ഞു. മെഡിക്കൽ ടൂറിസം പ്രമോഷന്റെ ഭാഗമായും പാരമ്പര്യ ചികിത്സാ വിഭാഗങ്ങളുടെ ഗുണഫലങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ എത്തിക്കുന്നതിനുമായി ആയുഷ് വിസ ഉൾപ്പെടെയുള്ള നടപടികൾ രാജ്യത്ത് പുരോഗമിക്കുന്ന ഈ വേളയിൽ കെ.ടി.ഡി.സി യുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശാന്തിഗിരി ഹെൽത്ത് കെയർ വിഭാഗം ഇൻചാർജ് സ്വാമി ഗുരു സവിധ് ജ്ഞാന തപസ്സി പറഞ്ഞു.

നാളെ പ്രവർത്തനമാരംഭിക്കുന്ന ചികിത്സ കേന്ദ്രത്തിന്റെ ഉത്ഘാടനം ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഇൻചാർജ് സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി നിർവഹിക്കും, ബ്രമ്മചാരി അനൂപ്, പുഷ്പ്പരാജ്, Dr ഗോപിക ദിലീപ് തുടങ്ങിയവർ പങ്കെടുക്കും ശാന്തിഗിരിയുടെ എറണാകുളം സൗത്തിലും കാക്കനാടും പ്രവർത്തിക്കുന്ന ആയുർവേദ ഹോസ്പിറ്റലുകളിൽ കർക്കിടക ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എറണാകുളം ഏരിയ മാനേജർ അഖിൽ ജെ എൽ അറിയിച്ചു

Related Articles

Back to top button