IndiaLatest

തമിഴ്നാട്ടില്‍ ആരാധാലയങ്ങളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം

“Manju”

തമിഴ്നാട്ടിലെ ആരാധാലയങ്ങളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചു. 10 വയസ്സില്‍ താഴെയുള്ളവര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കും നിയന്ത്രണമുണ്ട്. പഴനി ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ രാത്രി 8 വരെയാണു ദര്‍ശനം. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്കു മാത്രമായിരിക്കും ദര്‍ശനം നടത്താന്‍ അനുവാദമുണ്ടാകുക. വേളാങ്കണ്ണി പള്ളിയില്‍ ഇന്നു മുതല്‍ 50% വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കും.

തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ രണ്ട് മീറ്റര്‍ അകലത്തില്‍ വൃത്തം വരച്ചിട്ടുണ്ട്. രാമേശ്വരം രാമനാഥ ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും 22 പുണ്യ തീര്‍ഥങ്ങളില്‍ സ്നാനം ചെയ്യുന്നതിന് അനുമതിയില്ല.

Related Articles

Back to top button