KeralaLatestThiruvananthapuram

കോവിഡ്: ആശങ്കയോടെ തലസ്ഥാനം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരത്തു കഴിഞ്ഞ ജൂലൈയില്‍ മാത്രം റിപ്പോര്‍ട് ചെയ്തത് 4531 കേസുകളാണ്. 3167 നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ തുടരുന്നു. നിയന്ത്രിത മേഖലകള്‍ക്ക് പുറത്തേക്കും രോഗവ്യാപനം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

കേരളത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. ജൂലൈ മാസം റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളില്‍ 23 ശതമാണത്. ജൂണ്‍ മാസം അവസാനം 97 പേര്‍ മാത്രം ചികിത്സയിലുണ്ടായിരുന്ന തിരുവനന്തപുരത്ത്, പിന്നീട് ഉറവിടമാറിയാതെ രോഗികള്‍ പ്രത്യക്ഷപ്പെടുകയും , മണക്കാട്, പൂന്തുറ, പുല്ലുവിള തുടങ്ങി തീരദേശ മേഖലകളില്‍ രോഗം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. പിന്നീട് ഓരോ ദിവസം കൂടുമ്ബോഴും രോഗികളുടെ എണ്ണം വര്‍ധിച്ചുവന്നു. പൂന്തുറ, പുല്ലുവിളയിലും പിന്നീട് സമൂഹവ്യാപനം സ്ഥിരീകരിച്ചു.

സമീപ പ്രദേശങ്ങളിലേക്കും രോഗബാധ പടര്‍ന്നതോടെ ലാര്‍ജ് ക്ലസ്റ്ററുകളും,ലിമിറ്റഡ് ക്ലസ്റ്ററുകളുമായി പ്രദേശങ്ങളെ തിരിച്ച്‌ രോഗവ്യാപനത്തെ ചെറുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാലും, കൂടുതല്‍ മേഖലകളിലേക്ക് രോഗം വ്യാപനം തുടരുകയാണ്. പ്രതിദിനം 1500 ഓളം പരിശോധനകളാണ് ഇപ്പോള്‍ നടത്തിവരുന്നത്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കിയാണ് പരിശോധനകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button