KeralaLatest

‘നവഒലി ജ്യോതിര്‍ദിനം’ തിരുവനന്തപുരം റൂറല്‍ ഏരിയ സത്സംഗം ആരംഭിച്ചു

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയയുടെ പരിധിയിലുള്ളപന്ത്രണ്ട് യൂണിറ്റുകളുടെ സംയുക്ത സത്സംഗം ആരംഭിച്ചു. രാവിലെ 9.30 ന് റിസര്‍ച്ച്സോണ്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സത്സംഗം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി, ചെന്നൈ റീജ്യണ്‍ ഹെഡ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍ട്സ് &കള്‍ച്ചര്‍ ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി ആമുഖപ്രഭാഷണവും ആശ്രമം കൊല്ലം, കൊട്ടാരക്കര ഏരിയകളുടെ ഇന്‍ചാര്‍ജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി സമാപന പ്രഭാഷണവും നടത്തും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും ആശ്രമം ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, മാതൃമണ്ഡലം പ്രവര്‍ത്തകരെയും വേദിയില്‍ ആദരിക്കും. മാതൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.. സ്വാഗതം ആശംസിക്കുന്ന സത്സംഗത്തിന് വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ശ്രീവാസ് എ നന്ദി രേഖപ്പെടുത്തും.

Related Articles

Back to top button