KeralaLatest

കെ.പി.സി.സി സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിന്‍ ആഗസ്റ്റ് 5ന്

“Manju”

എസ് സേതുനാഥ്

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതി,സ്വജനപക്ഷപാതം, നിയമവിരുദ്ധ നിയമനം, സ്വര്‍ണ്ണക്കള്ളക്കടത്ത് ബന്ധം,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച,ഭരണസ്തംഭനം തുടങ്ങിയവ ജനമധ്യത്തില്‍ മുന്‍പില്‍ തുറന്നുകാട്ടുന്നതിനായി ആഗസ്റ്റ് 5 ബുധനാഴ്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ‘സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിന്‍’ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സത്യഗ്രഹം അനുഷ്ഠിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സത്യഗ്രഹം.ആഗസ്റ്റ് 5 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ക്യാമ്പയിന്‍. ‘സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിന്റെ’ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ഓഫീസില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും.

തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തും കണ്ടയിന്‍മെന്റ് സോണ്‍ അല്ലാത്ത ജില്ലകളില്‍ ഡി.സി.സി ഓഫീസിലും കണ്ടയിന്‍മെന്റ് സോണുകളില്‍ നേതാക്കള്‍ അവരവരുടെ വീടുകളിലും സത്യഗ്രഹം നടത്തും.സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിന്റെ രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി ഡി.സിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും മൂന്നാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം, വാര്‍ഡ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സത്യഗ്രഹ പരിപാടികള്‍ സംഘടിപ്പിക്കും.

Related Articles

Back to top button