KeralaLatest

 കെ.എം.ചാണ്ടി ജന്മശതാബ്ദി ആഘോഷം 6ന്

“Manju”

എസ് സേതുനാഥ്

സമുന്നത കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ പ്രസിഡന്റും ഗവര്‍ണ്ണറുമായിരുന്ന കെ.എം.ചാണ്ടിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 6ന് കെ.പി.സി.സി ആസ്ഥാനത്ത് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ രാവിലെ 10ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. കെ.എം.ചാണ്ടിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കാനാണ് കെ.പി.സി.സി നിശ്ചയിച്ചതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുള്ള പരിപാടികളാണ് സംഘടിപ്പുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Back to top button