India

ബാലാകോട്ട് ആകാശപോരാട്ടം നടന്നത് ഇന്ന്; അഭിമാനത്തോടെ വ്യോമസേനയും രാജ്യവും

“Manju”

ന്യൂഡൽഹി: പാക് സൈന്യത്തിനും ഭീകരർക്കും കനത്ത തിരിച്ചടി നൽകിയ ബാലാകോട്ട് വ്യോമാക്രമണത്തിന്റെ വീരേതിഹാസം രചിക്കപ്പെട്ട ദിനം ഇന്ന്. അഭിനന്ദൻ വർദ്ധമാനെന്ന മിഗ്-21 വ്യോമസേനാ വൈമാനികൻ 2019 ഫെബ്രുവരി 27ന് രാവിലെയാണ് പാക് വിമാനത്തെ വേട്ടയാടി തുരത്തിയത്. ജമ്മുകശ്മീരിലെ നൗഷേരാ സെക്റ്ററിലാണ് പ്രത്യാക്രമണം നടന്നത്.

ഇന്ത്യയിൽ വ്യോമാക്രമണം നടത്താനെത്തിയ എഫ് 16 പോർ വിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 വിമാനങ്ങളാണ് .ഇവയിൽ ഒരു വിമാനം പറത്തിയത് അഭിനന്ദനാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു. 2019 ഫെബ്രുവരി 27 രാവിലെ 8.45 നാണ് പാക് ഗ്രാമമായ ഹോറയിൽ ഇന്ത്യൻ വിമാനം തകർന്നു വീണത്. വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ട അഭിനന്ദൻ പാക് അധിനിവേശ കശ്മീരിൽ വച്ചാണ് പാക് സൈന്യത്തിന്റെ പിടിയിലായത്. അന്താരാഷ്ട്ര സമ്മർദ്ദവും ഇന്ത്യൻ നയതന്ത്ര നീക്കങ്ങളും ശക്തമായതിനെത്തുടർന്ന് അഭിനന്ദനെ മോചിപ്പിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർബന്ധിതനാവുകയായിരുന്നു.

Related Articles

Back to top button