KeralaLatestThiruvananthapuram

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം: രണ്ടാംഘട്ട സഹായമായി 890 കോടി വിതരണത്തിനൊരുങ്ങി കേന്ദ്രം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. 22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് 890.32 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുക. മാര്‍ച്ചില്‍ പ്രഖ്യാപിച്ച 15,000 കോടിയില്‍ 3000 കോടി ഏപ്രിലില്‍ നല്‍കിയിരുന്നു.

കൊറോണ പ്രതിരോധത്തിനായുള്ള പരിശോധനാ കിറ്റുകള്‍, ഉപകരണങ്ങള്‍, കിടക്കകള്‍ എന്നിവ വാങ്ങാനാണ് സംസ്ഥാനങ്ങള്‍ക്ക് ഈ തുക കേന്ദ്രം നല്‍കുന്നത്. ആശാ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മാനവവിഭവശേഷി, പരിശീലനം എന്നിവക്കും ഈ തുക വിനിയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button