IndiaKeralaLatest

കാ​​ഷ്മീ​​രി​​ല്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീ​​ന​​ഗ​​ര്‍: ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി കരുതുന്ന സൈനികന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. സൈനികന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നു മൂന്ന് കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് വസ്ത്രം ലഭിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ലഭിച്ച വസ്ത്രത്തിന്റെ കഷ്ണങ്ങള്‍ പ്രാദേശികവാസികളാണ് സുരക്ഷാജീവനക്കാരെ ഏല്‍പ്പിച്ചത്. ടെ​​റി​​ട്ടോ​​റി​​യ​​ല്‍ ആ​​ര്‍​​മി റൈ​​ഫി​​ള്‍​​മാ​​ന്‍ ഷാക്കിര്‍ മന്‍സൂറിനെ ഷോപ്പിയാനിലെ റെഷിപോരയില്‍ നിന്നാണ് കാണാതാവുന്നത്. ഷ​​ക്കീ​​റി​​നെ ക​​ണ്ടെ​​ത്താ​​നാ​​യി അ​​ന്വേ​​ഷ​​ണം ഊ​​ര്‍​​ജി​​ത​​മാ​​ക്കി. ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ഷ​​ക്കീ​​റി​​നെ ഭീ​​ക​​ര​​ര്‍ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. അ​​ന്നു വൈ​​കു​​ന്നേ​​രം ഷ​​ക്കീ​​റി​​ന്‍റെ കാ​​ര്‍ ക​​ത്തി​​യ നി​​ല​​യി​​ല്‍ കു​​ല്‍​​ഗാം ജി​​ല്ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

Related Articles

Back to top button