IndiaKeralaLatest

പലചരക്ക്-പച്ചക്കറി കടക്കാര്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: വന്‍തോതിലുള്ള സമൂഹിക വ്യാപനം ഒഴിവാക്കാന്‍ പലചരക്ക്-പച്ചക്കറി വ്യാപാരികള്‍ക്കും ജോലിക്കാര്‍ക്കും കൊറോണ പരിശോധന നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് രാജ്യത്തെ പുതിയ പ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചതോടെ ജില്ലകളില്‍ ഒറ്റപ്പെട്ട കേസുകളോ വലിയ ക്ലസ്റ്ററുകളോ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

പുതിയ സ്ഥലങ്ങളിലേയ്ക്കുള്ള രോഗത്തിന്റെ വ്യാപനം പരമാവധി തടയാന്‍ ശ്രമിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുള്ള ആംബുലന്‍സുകള്‍ കൂടുതല്‍ സജ്ജമാക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ആംബലന്‍സുകള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

Related Articles

Back to top button