KannurKeralaLatest

പറശ്ശിനി വെള്ളപ്പൊക്കം 

“Manju”

അനൂപ് എം സി

അതിതീവ്ര മഴ തുടരുമ്പോൾ പറശിനി മുത്തപ്പൻ മടപ്പുരയിൽ വെള്ളം കയറി. മSപുരക്കുളളിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. വെളളിയാഴ്ച മുതൽ പെയ്തു തുടങ്ങിയ ശക്തമായ മഴയിൽ പറശിനിക്കടുത്ത പ്രദേശങ്ങളും വെള്ളത്തിലായി.

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽവെള്ളം കയറി പടിപ്പുര വരെ മുങ്ങി .

ദിവസവും ആയിരങ്ങൾ എത്തുന്ന പുണ്യ തീർത്ഥാടന കേന്ദ്രമാണ് പറശ്ശിനിമടപ്പുര .എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മാത്രമേ ഭക്തർക്ക് ഇപ്പോൾ പ്രവേശനമുള്ളു. മഴശക്തമായപ്പോൾ പറശ്ശിനി പുഴ ഉൾപ്പെടെ കരകവിഞ്ഞൊഴുകുവാൻ തുടങ്ങി.

വളപട്ടണം പുഴയിൽ നിന്നുള്ള വെള്ളം അമ്പലത്തിലേക്ക് കയറിയതോടെ പടിപ്പുരയും വിളക്കും വെള്ളത്തിൽ മുങ്ങി .

കോവിഡ്പ്രോട്ടോകോൾ അനുസരിച്ച് മാത്രമേ അമ്പലത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നുള്ളു. എന്നാൽ വെള്ളം കയറിയതിനാൽ കൂടുതൽ ജാഗ്രതയോടെയാണ്ഭക്തർക്ക് പ്രവേശനം നൽകുന്നത്. സമീപത്തുള്ള കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ ബോട്ടുജെട്ടി തുടങ്ങിയവയും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ് .

കാർപാർക്കിംഗ് സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമായി. കഴിഞ്ഞ പ്രളയത്തിലും പറശ്ശിനി അമ്പലം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിരുന്നു. ചടങ്ങുകൾ ലളിതമായി മാത്രമാണ് ഇപ്പോൾ നടത്തുന്നത് .

Related Articles

Back to top button