KeralaLatestThiruvananthapuram

കേര ഗ്രാമം പദ്ധതി

“Manju”

കേരള സർക്കാരിന്റെ കേര ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലും വിജയകരമായി പൂർത്തിയാക്കി. പോത്തൻകോട് കൃഷി ഭവനിൽ കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത് . പദ്ധതിയുടെ ഭാഗമായി കർഷകർക്ക് വിവിധയിനം രാസവളം, ജൈവ വളം, ഡോളോ മൈറ്റ്, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവയും ഇടവിള കൃഷിക്കാവശ്യമായ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ , വാഴക്കന്ന് എന്നിവയും വിതരണം ചെയ്തു. കഴിഞ്ഞ വർഷം ആരംഭിച്ച ഒന്നാം ഘട്ടത്തിൽ അമ്പത് ലക്ഷം രൂപയുടെ ആനു കൂല്യവും, രണ്ടാം ഘട്ടത്തിൽ പത്തൊമ്പത് ലക്ഷം രൂപയുടെ ആനുകൂല്യവുമാണ് വിവിധ ഇനങ്ങളിലായി വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി കേരകർഷകരുടെ ക്ഷേമത്തിനായി കേരകർഷക സമിതിയുടെ പ്രവർത്തനവും നടന്നു വരുന്നു.

കേര ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട ആനുകൂ ല്യങ്ങളുടെ വിതരണോദ്ഘാടനം വേങ്ങോട് വാർഡിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ നിർവ്വഹിച്ചു. യോഗത്തിൽ കേരകർഷക സമിതി പ്രസിഡന്റ് എസ്.ബാബു അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ ശ്രീമതി ഷീബ ബി.എസ് .പ്രവർത്തനങ്ങൾ വിശദീകരിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ അരുൺ.ജെ .പി., ശ്രീ കണ്ഠൻ, ലളിതാംബിക എന്നിവർ പങ്കെടുത്തു.
സമാപന സമ്മേളനം ഇടത്തറ വാർഡിൽ വൈസ് പ്രസിഡന്റ് ശ്രീമതി ഷീന മധു ഉദ്ഘാടനം ചെയ്തു. കേരകർഷക സമിതി പ്രസിഡന്റ് എസ്.ബാബു അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ ശ്രീ മതി ഷീബ.ബി.എസ്. വിശദീകരണം നടത്തി. മുൻ വാർഡ് മെമ്പർ ടി .ആർ അ
നിൽകുമാർ , ക്ലസ്റ്റർ കൺവീനർ ഷൈല എന്നിവർ പങ്കെടുത്തു.

Related Articles

Back to top button