InternationalLatest

ബഹ്റൈനില്‍ കോവിഡ് വാക്സിന്‍ വെള്ളിയാഴ്ച മുതല്‍ ലഭ്യമാകും

“Manju”

സിന്ധുമോൾ. ആർ

ബഹ്റൈനില്‍ സൗജന്യമായി നല്‍കി വരുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ വെള്ളിയാഴ്ച മുതല്‍ ഹെല്‍ത്ത് സെന്‍ററുകള്‍ വഴി നേരിട്ട് ലഭ്യമാകും. ഇതിനായി മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ കോവിഡ് വാക്സിനേഷന്‍ ഇനി ഹെല്‍ത്ത് സെന്റുറുകളില്‍ നിന്ന് നേരിട്ട് രജിസ്ട്രേഷന്‍ ആവശ്യമില്ലെന്ന് മന്ത്രാലയം ഈ മാസം 25 മുതല്‍ ഹെല്‍ത്ത് സെന്ററുകളില്‍ നേരിട്ടെത്തി എല്ലാവര്‍ക്കും വാക്സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതരാണ് അറിയിച്ചത്.

ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ രാജ്യത്തെ എല്ലാ ഹെല്‍ത്ത് സെന്‍ററുകളിലും പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ സേവനം ലഭ്യമാകും. നിലവില്‍ വെബ്സൈറ്റ് വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വാക്സിനേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 27,000 പേര്‍ ഇതിനകം വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. രാജാവും പ്രധാനമന്ത്രിയുമടക്കമുള്ള ഭരണാധികാരികള്‍ വാക്സിന്‍ സ്വീകരിച്ചത് വാക്സിന്‍ സ്വീകരിക്കാന്‍ കൂടുതല്‍ പേര്‍ക്ക് പ്രചോദനം പകര്‍ന്നു. രാജ്യത്തെ പ്രവാസി സമൂഹത്തിലും വാക്സിനേഷനുള്ള രജിസ്ട്രേഷന്റെ തോത് കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു

Related Articles

Back to top button