KeralaLatestThrissur

ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ച് നീരൊഴുക്ക് സുഗമമാക്കി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ച് നീരൊഴുക്ക് സുഗമമാക്കി. മുരളി പെരുനെല്ലി എം എൽ എ യുടെ ഇടപെടലിനെതുടർന്ന് മുല്ലശ്ശേരി ഇടിയഞ്ചിറ റെഗുലേറ്ററിന് സമീപമുള്ള വളയംബണ്ടിന്റെ അവശേഷിക്കുന്ന ഭാഗമാണ് പൊട്ടിച്ചത്. എളവെളളി, മുല്ലശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണിത്. വെള്ളക്കെട്ട് ആരംഭിക്കുന്നതിന് മുമ്പ് പൊട്ടിച്ച വളയം ബണ്ടിന്റെ അവശേഷിക്കുന്ന 30 മീറ്ററോളമാണ് പ്രത്യേക സാഹചര്യത്തെ തുടർന്ന് പൊളിച്ച് നീക്കിയത്.

Related Articles

Back to top button