IndiaKeralaLatest

പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച്‌ ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

റാഞ്ചി: വിദ്യാഭ്യാസ മന്ത്രി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന വാര്‍ത്ത നമ്മള്‍ ഇതിനുമുമ്പ് കേട്ടിരിക്കാന്‍ വഴിയില്ല. എന്നാല്‍ രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി ജഗര്‍നാഥ് മഹ്‌തോ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. അമ്ബത്തിമൂന്ന് വയസുള്ള മന്ത്രിയ്ക്ക് 25 വര്‍ഷത്തിന് ശേഷമാണ് തുടര്‍ന്നും പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. 1995-ലാണ് അദ്ദേഹം പത്താം ക്ലാസ് പരീക്ഷ പാസായത്.

താന്‍ വിഭ്യാഭ്യാസ മന്ത്രിയായപ്പോള്‍ മുതല്‍ ആളുകള്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. നിരന്തരമായ വിമര്‍ശനങ്ങളില്‍ മനംനൊന്താണ് താന്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഒരുങ്ങുന്നതെന്നാണ് മന്ത്രി പറയുന്നത്. ബൊക്കാറോയിലെ ദേവി മഹാതോ ഇന്റര്‍ കോളേജിലാണ് മന്ത്രി പ്രവേശനത്തിനായി അപേക്ഷിച്ചിരിക്കുന്നത്.

ഡുമ്രി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ജഗര്‍നാഥ് മഹ്‌തോ ആര്‍ട്‌സ് വിഭാഗത്തിലാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയക്കാരനായതിനാല്‍ തന്നെ പൊളിറ്റിക്കല്‍ സയന്‍സ് വിഷയം ഉറപ്പായും തിരഞ്ഞടുക്കുമെന്നാണ് മന്ത്രി പറയുന്നത്. മന്ത്രി തുടര്‍ വിദ്യാഭ്യാസം നടത്തുന്ന വാര്‍ത്ത രാജസ്ഥാനിലെ ജനങ്ങള്‍ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് നോക്കികാണുന്നത്. പാതി വഴിയില്‍ വിദ്യാഭ്യാസം മുടങ്ങിയ പലര്‍ക്കും താന്‍ ഒരു വഴികാട്ടിയാകട്ടെയെന്നാണ് ജഗര്‍നാഥ് മഹ്‌തോ പറയുന്നത്.

Related Articles

Back to top button