IndiaLatest

കോവിഡ്‌ 19 പ്രതിസന്ധിയിൽ ഡിജിറ്റൽ പരിവര്‍ത്തന സാധ്യതകൾ ഉയർന്നുവന്നു: ശാസ്‌ത്ര സാങ്കേതിക സെക്രട്ടറി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഭാവികാലം ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സംയോജനത്തിന്റേതാണെന്നും കോവിഡ്-19 വൈറസിന്റെ വരവ്‌ രാജ്യത്തെ ആ മാറ്റത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും ശാസ്‌ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമ ചൂണ്ടിക്കാട്ടി. കോവിഡ്-19 സാഹചര്യത്തിലെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള വെബിനറിൽ സംസാരിക്കുകയായിരുന്നു പ്രൊഫസർ ശർമ്മ.

ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും യന്ത്രങ്ങളുടെയും ഉപയോഗം രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും നമ്മുടെ പ്രധാനമന്ത്രിയുടെ ‘ആത്മനിഭർ ഭാരത്’ സ്വപ്നം പൂർത്തീകരിക്കുമെന്നും പ്രൊഫസർ ശർമ ചൂണ്ടിക്കാട്ടി. ഡാറ്റയാണ് പുതിയ മന്ത്രമെന്നും നമ്മുടെ പുരോഗതിക്കായി അതിന്റെ ഉപയോഗം വിലമതിക്കണമെന്നും സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് പബ്ലിക് എന്റർപ്രൈസസ് (എസ്‌സിഒപിഇ) സംഘടിപ്പിച്ച വെബിനാറിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്-19 വാണിജ്യ അന്തരീക്ഷത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു. അതിനാൽ സാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും അവലംബിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നു. വിവിധ മേഖലകളിലെ
കമ്പനികൾ വാണിജ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ നിക്ഷേപിക്കുകയാണ്‌.

പുതിയ വാണിജ്യ അന്തരീക്ഷത്തിൽ പ്രവര്‍ത്തിക്കുന്നതിന് വിവിധ മേഖലകള്‍ക്ക് എങ്ങനെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ചായിരുന്നു എസ്‌സിഒപിഇ വെബിനാർ നടത്തിയത്‌.

 

Related Articles

Back to top button