LatestThiruvananthapuram

സംസ്ഥാനത്ത് ഒമിക്രോണ്‍ അല്ലാതെ മറ്റ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല

“Manju”

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഒമിക്രോണ്‍ അല്ലാതെ മറ്റ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്. കുട്ടികള്‍ മാസ്‌ക് ധരിക്കണം. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1197 പേര്‍ക്കാണ് കേരളത്തില്‍ രോ​ഗം സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ പതിനഞ്ചിന് ശേഷം കൊവിഡ് കേസുകള്‍ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്‌. 644 പേര്‍ രോ​ഗമുക്തി നേടി.

ഈ മാസം ആദ്യം മുതല്‍ കേരളത്തിലെ കൊവിഡ് കണക്ക് വര്‍ധിക്കുകയാണ്. മെയ് മാസം ഒന്നാംതീയതി 250 പേര്‍ക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കില്‍ മാസാവസാനമായതോടെ അത് 1197ല്‍ എത്തിയിരിക്കുകയാണ്.
മെയ് പതിമൂന്നാം തീയതിയോടെ പ്രതിദിന കൊവിഡ് കേസുകള്‍ 500 കടന്നിരുന്നു. 25-ാം തീയതിയായതോടെ അത് 783ല്‍ എത്തി. 27, 28, 29 തീയതികളില്‍ 800ന് മുകളിലായിരുന്നു കൊവിഡ് കണക്ക്. അതാണിപ്പോള്‍ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്. വീണ്ടും ജാ​ഗ്രത കടുപ്പിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Related Articles

Back to top button