KeralaLatestThiruvananthapuram

‘കേരളത്തില്‍ തുടര്‍ ഭരണം തടയാന്‍ സഖ്യത്തിന് ശ്രമം’; കോടിയേരി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാരിന്റെ തുടര്‍ ഭരണം ഒഴിവാക്കാന്‍ 91ലേതു പോലുള്ള അവിശുദ്ധ കോലീബി സഖ്യത്തിന് ശ്രമമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കോ​​ണ്‍​ഗ്ര​​സും ബി​​ജെ​​പി​​യും ത​​മ്മി​​ല്‍ എ​​ല്‍​​ഡി​​എ​​ഫ് സ​​ര്‍​​ക്കാ​​രി​​നെ താ​​ഴെ ഇ​​റ​​ക്കാ​​ന്‍ കൈ​​കോ​​ര്‍​​ത്ത് പ്ര​​വ​​ര്‍​​ത്തി​​ച്ച അ​​നു​​ഭ​​വം ഇതിന് മു​​ന്‍​​പും ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്.

ബി​​ജെ​​പി​​യും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും ത​​മ്മി​​ലു​​ള്ള ഒ​​ളി​​ച്ചു​​ക​​ളി​​ക്ക് ഉ​​മ്മ​​ന്‍​​ചാ​​ണ്ടി വെ​​ള്ള​​പൂ​​ശാ​​നാ​​ണ് രം​​ഗ​​ത്ത് വന്നിരി​​ക്കു​​ന്ന​​ത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ രണ്ടുപേരുടേയും സമവായം അതാണ് വ്യക്തമാക്കുന്നത്.

ഫെയിസ് ബുക്ക് പോസ്റ്റ് :

കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ച അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. 1991 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസ്ബിജെപിമുസ്ലിം ലീഗ് സംഖ്യം ഉണ്ടാക്കിയത്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലും പരസ്യമായ സഖ്യം ഉണ്ടാക്കി പ്രവര്‍ത്തിച്ച കാര്യം ഉമ്മന്‍ചാണ്ടി മറന്നുപോയോ?

കോണ്‍ഗ്രസ് നേതാക്കളുടെ മതനിരപേക്ഷ നിലപാടിന് എകെജി സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നു പറയുന്ന ഉമ്മന്‍ചാണ്ടിക്ക് ഇന്നത്തെ ബിജെപി എംപി മാരില്‍ നൂറിലധികം പേര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന കാര്യം അിറിയാത്തതാണോ? ജ്യോതിരാദിത്യ സിന്ധ്യ മതനിരപേക്ഷ നിലപാടുള്ള ആളായിരുന്നില്ലേ? സച്ചിന്‍ പൈലറ്റ് ബിജെപിയിലാണോ കോണ്‍ഗ്രസ്സിലാണോ എന്നു പറയാന്‍ എഐസിസി സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ?

ഇഎംഎസ് സര്‍ക്കാരിനെ താഴത്തിറക്കാന്‍ നടന്ന വിമോചന സമരത്തില്‍ ജനസംഘം നേതാവ് വാജ്പേയിയുടെ പിന്തുണ ഉണ്ടായ കാര്യം എല്ലാവര്‍ക്കും അിറിയുന്നതല്ലെ. അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാന്‍ മുസ്ലീം ലീഗും, കോണ്‍ഗ്രസ്സും തീരുമാനിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല എന്നതുകൊണ്ടാണ് സംഘപരിവാറുമായി ചേര്‍ന്ന് സമാന്തര സമരപരിപാടികള്‍ കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്.

എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടതിയില്‍ കൊടുത്ത കേസുകളിലെ വിധികളെല്ലാം തന്നെ പ്രതിപക്ഷം നടത്തിയ ആരോപണങ്ങളെ തള്ളിക്കളയുന്നതായിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ കസ്റ്റംസിനും എന്‍ഐഎയ്ക്കും നല്‍കട്ടെ. പോസ്റ്റ് തുടരുന്നു.

Related Articles

Back to top button