IndiaKeralaLatest

യുപിയിൽ 20 പേർക്ക് വാക്സിൻ മാറി കുത്തിവെച്ചു

“Manju”

ലക്നൗ: ഉത്തർപ്രദേശിൽ 20 പേർക്ക് വാക്സിൻ മാറി കുത്തിവെച്ചു. 20 പേർക്കും ആദ്യ ഡോസ് കൊവിഷീൽഡ് വാക്സിനായിരുന്നു നൽകിയത്. എന്നാൽ രണ്ടാം ഡോസ് കൊവിഷീൽഡിന് പകരം കൊവാക്സിനാണ് കുത്തിവെച്ചത്. ഗുരുതര വീഴ്ച്ച പുറത്തുവന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ സിദ്ധാർഥിനഗർ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് പല ഘട്ടത്തിലായി രണ്ട് വാക്സിനുകളും ജനങ്ങൾക്ക് കുത്തിവെക്കാനായി ലഭ്യമാക്കി വരികയാണ്. റഷ്യയുടെ വാക്സിനും ഇന്ത്യയിൽ ലഭ്യമാണ്. എന്നാൽ ആദ്യ ഡോസിൽ സ്വീകരിച്ച അതേ വാക്സിൻ മാത്രമെ രണ്ടാം ഘട്ടത്തിലും സ്വീകരിക്കാൻ പാടുള്ളു. നിലവിൽ 20 പേർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവരെ വിദഗദ്ധ മെഡിക്കൽ സംഘം പരിശോധിച്ചിട്ടുണ്ട്.
സിദ്ധാർഥ്നഗർ ജില്ലയിലെ ബധ്നി പ്രമൈറി ഹെൽത്ത് കെയർ സെന്ററിലാണ് 20 പേരും രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയത്. ആദ്യം സ്വീകരിച്ച കൊവിഷീൽഡ് തന്നെയാണ് രണ്ടാം ഘട്ടത്തിലും കുത്തിവെക്കുന്നതെന്നായിരുന്നു ഇവർ കരുതിയത്. എന്നാൽ പിന്നീട് അബദ്ധം മനസിലായതോടെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button