“മാസ്റ്റര്‍” എന്ന ചിത്രത്തിലെ ‘വാത്തി കമിംഗ്’ എന്ന ഗാനം യുട്യൂബില്‍ 300 ദശലക്ഷം വ്യൂസ് നേടിയതിനാല്‍ ഇന്ന് ദളപതി വിജയ് ആരാധകര്‍ക്ക് ഒരു ആഘോഷമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഈ ഗാനം, എല്ലാ ഭാഷാ അതിര്‍വരമ്പുകളും തകര്‍ത്ത് വലിയ രീതിയില്‍ ഹിറ്റായി മാറിയിരുന്നു. പാട്ടിന്റെ ഓരോ നിമിഷവും ആസ്വാദ്യകരമായിരുന്നു, വിജയും സംഘവും പ്രദര്‍ശിപ്പിച്ച സമാനതകളില്ലാത്ത ഊര്‍ജ്ജം കൊണ്ട് അത് വളരെ ജനപ്രിയമായിരുന്നു.
2021 ജനുവരിയില്‍ വീഡിയോ ഗാനം പുറത്തിറങ്ങിയപ്പോള്‍ വിജയുടെ ഷോള്‍ഡര്‍ മൂവ് ഡാന്‍സ് ചുവടുകള്‍ വലിയ രീതിയില്‍ ഹിറ്റായി മാറുകയും ചെയ്തു. അനിരുദ്ധ് രവിചന്ദറിന്റെ സൗണ്ട് ട്രാക്കിലെ ഫാസ്റ്റ് നമ്പര്‍ മ്യൂസിക് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി നിരവധി ഓണ്‍ലൈന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഒപ്പം, പാട്ട് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷവും ഹിറ്റായി നില്‍ക്കുകയാണ്. ‘വാത്തി കമിംഗ്’ ട്രാക്കില്‍ ആളുകള്‍ നൃത്തം ചെയ്യുന്ന നിരവധി വീഡിയോ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ഇറങ്ങുകയും അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.