IndiaLatest

ഹൈടെക് ക്വാറന്റൈന്‍ സെന്ററുമായി മധ്യപ്രദേശ്

“Manju”

മധ്യപ്രദേശ് ; ആയിരം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൌകര്യവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്ത് . എല്ലാവിധ സൌകര്യവുമുള്ള ഹൈടെക്കായ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രമാണ് സംസ്ഥാനം ഭോപ്പാലില്‍ ഒരുക്കിയിരിക്കുന്നത്. മോട്ടിലാല്‍ നെഹ്റു സ്റ്റേഡിയമാണ് ക്വാറന്റൈന്‍ സെന്ററാക്കി മാറ്റിയത്. മാധവ് സേവാ കേന്ദ്രത്തിന്റെ നേതൃത്തിലാണ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൌഹാനും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ചേര്‍ന്ന് സെന്റര്‍ ഉദ്ഘാടനംചെയ്തു.

വന്‍ സജ്ജീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ സ്ക്രീനുകളില്‍ രാമായണവും മഹാഭാരതവും പരമ്പരകള്‍ പ്രദര്‍ശിപ്പിക്കും. മഹാമൃത്യുഞ്ജയമന്ത്രം, ഗായത്രി മന്ത്രം എന്നിവ കേള്‍പ്പിക്കും. യോഗ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൌകര്യം. കൂടാതെ മൊബൈല്‍ ചാര്‍ജിംഗ് സൌകര്യം ഓരോ കട്ടിലിന് സമീപവും ഉണ്ടായിരിക്കും. വെള്ളം ചൂടാക്കാനുള്ള സൌകര്യവും ഉണ്ട്. ഓക്സിജന്‍ സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button