KeralaLatest

വാടക സാധന വിതരണ രംഗം തകർന്നു – ആഗസ്റ്റ് 15ന് കേരളത്തിലെ എല്ലാ നിയമസഭാ – പാർലമെന്റ് അംഗംങ്ങൾക്കും നിവേദനം സമർപ്പിക്കും

“Manju”

കൃഷ്ണകുമാര്‍ സി.

കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ലോക്ഡൗൺ പ്രഖ്യാപനം ശേഷം കേരളത്തിലെ വാടക സാധന വിതരണ മേഖല പാടെ തകർന്നു. പന്തൽ, ഡെക്കറേഷൻ, ലൈറ്റ് & സൗണ്ട്, മറ്റു വാടക സാധന വിതരണം നടത്തി ഉപജീവനം നടത്തുന്ന 16500ത്തിലധികം പേരും രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളുമാണ് തൊഴിൽ നഷ്ടപ്പെട്ട് വരുമാനമില്ലാതെ സംസ്ഥാനത്ത് പട്ടിണി ദുരിതം അനുഭവിക്കുന്നത്. ഈ ദുരിതക്കയത്തിൽ നിന്നും കരകയറുവാനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ട് സംസ്ഥാനത്തെ മുഴുവൻ നിയമസഭാ സാമാജികർക്കും, കേരളത്തിൽ നിന്നുള്ള ലോക്സഭാ – രാജ്യസഭാ സാമാജികർക്കും അതാതു ജില്ലാ കമ്മിറ്റികളുടെ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് നേരിൽ കണ്ട് നിവേദനം സമർപ്പിക്കും.

ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികളാണ് ഓരോ സ്ഥാപനങ്ങളുടേയും ഗോഡൗണുകളിലും മാസങ്ങളായി കെട്ടികിടക്കുന്നത്. പലതും ഉപയോഗ ശൂന്യമായ നിലയിലാണ്. അടിയന്തിര സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മേഖലയെ രക്ഷിക്കണം. കേരള ബാങ്ക്, മറ്റു സഹകരണ സ്ഥാപനങ്ങൾ വഴി 4% പലിശയ്ക്ക് 5 ലക്ഷം രൂപ വരെ 2021 ൽ തിരിച്ചടവ് തുടങ്ങുന്ന തരത്തിൽ വായ്പ അനുവദിക്കണം. ഓഡിറ്റോറിയം, താൽക്കാലിക പന്തലുകൾ എന്നിവയിൽ മൊത്തം കപ്പാസിറ്റിയുടെ അഞ്ചിലൊന്ന് എന്ന അനുപാതത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരിപാടികൾ നടത്തുവാൻ അനുവദിക്കണം. വാടക സാധന വിതരണത്തീനായി ഉപയോഗിക്കുന്ന വാഹനങ്ങൾ റോഡിൽ ഇറക്കാതെ ഇട്ടിരിക്കുകയാണ്. പ്രസ്തുത വാഹനങ്ങൾക്ക് ഒരു വർഷത്തെ റോഡ് ടാക്സ് ഇളവ് അനുവദിക്കണം. ലോണുകൾക്ക് പലിശ രഹിത മോറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനമാണ് സമർപ്പിക്കുന്നതെന്നും കേരളത്തെ പ്രതിനിധീകരിക്കുന്ന മുഴുവൻ നിയമനിർമ്മാണ സഭാംഗങ്ങളുടേയും സഹായം ഈ മേഖലയിലെ വിതരണക്കാരും തൊഴിലാളികളും പ്രതീക്ഷിക്കുന്നുവെന്നും കേരളാസ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. എസ്. വി. ജയൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. ബി. എസ്. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ ശ്രീ. എസ്. പ്രദീപ്കുമാർ എന്നിവർ പറഞ്ഞു.

Related Articles

Back to top button