KannurKeralaLatest

ക​ണ്ണൂ​ര്‍ എ.​ആ​ര്‍ ക്യാ​മ്പിലെ പൊ​ലീ​സു​കാ​ര​ന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ത​ല​ശ്ശേ​രി: ധ​ര്‍​മ​ടം പ​ഞ്ചാ​യ​ത്തി​ല്‍ അ​ണ്ട​ലൂ​ര്‍ ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ഞ്ചാം വാ​ര്‍​ഡ് ക​ണ്ടെ​യ്​​ന്‍​മെന്റ് സോ​ണാ​ക്കി. ക​ണ്ണൂ​ര്‍ എ.​ആ​ര്‍ ക്യാ​മ്പിലെ പൊ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്. അ​ണ്ട​ലൂ​ര്‍, കാ​റാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജാ​ഗ്ര​ത. പൊ​ലീ​സു​കാ​ര​നെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ദ്ദേ​ഹ​ത്തി‍‍െന്റെ വീ​ട്ടു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

കാ​റാ​ടി പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ള്‍ പൊ​ലീ​സ് അ​ട​ച്ചി​ട്ടു. സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് പൊ​ലീ​സു​കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ത​ല​ശ്ശേ​രി പൊ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നേ​ര​ത്തേ കോ​വി​ഡ് ബാ​ധി​ച്ച മു​ഴ​പ്പി​ല​ങ്ങാ​ട് എ​സ്.​ഐ​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള പൊ​ലീ​സ് ഡ്രൈ​വ​റു​മാ​യി അ​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ് എ.​ആ​ര്‍ ക്യാ​മ്പിലെ പൊ​ലീ​സു​കാ​ര​നും കു​ടും​ബ​വും.

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​സ്.​ഐ​യു​ടെ ഫ​ലം പി​ന്നീ​ട് നെഗ​റ്റി​വാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി‍െന്‍റ ഡ്രൈ​വ​ര്‍​ക്കും കോ​വി​ഡി​ല്ലെ​ന്നാ​ണ് പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്. സ​മ്പ​ര്‍​ക്കം കാ​ര​ണം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ പൊ​ലീ​സു​കാ​ര​ന്‍ തി​രി​കെ എ.​ആ​ര്‍ ക്യാ​മ്പില്‍ ഡ്യൂ​ട്ടി​ക്ക്‌ പോ​വു​ന്ന​തി​നു മു​മ്പാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം പോ​സി​റ്റി​വാ​യ​ത്.

Related Articles

Back to top button