Latest

അന്തരീക്ഷ താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യത

“Manju”

ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ ഈ ആഴ്ച അവസാനം വരെ താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ താപനിലയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു. ദോഹയിലെ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രത്യേകിച്ച്‌ മധ്യ, തെക്കന്‍ പ്രദേശങ്ങളില്‍ താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button