IndiaLatest

അശോക് മക്ക് വന നിര്യാതനായി

“Manju”

ചെന്നൈ:  ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യണ്‍   കോര്‍ഡിനേഷന്‍ കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍  അശോക് മക്ക്വന നിര്യാതനായി.  വെളുപ്പിന് 2.30 നായിരുന്നു ദേഹവിയോഗം സംഭവിച്ചത്. 68 വയസ്സായിരുന്നു.  ദീര്‍ഘകാലമായി ചെന്നൈ എത്തിരാജ് കോളേജ് റോഡിലെ കണ്ണാഡംസ് കോര്‍ട്ട് ഫ്ലാറ്റ്  ഹൌസ് നം. 67 ല്‍ താമസിച്ചിരുന്ന ഇദ്ദേഹം ഗുജറാത്ത് സ്വദേശിയാണ്.  ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ആത്മബന്ധുവാണ്.  ഭാര്യ ജ്യോതി മക്ക്വന, മക്കള്‍ : വിരാല്‍,  വിത്തല്‍, സാഗര്‍. മരുമകള്‍ ദേവാംഗി.  ചെറുമകന്‍ ശാന്തിപ്രിയന്‍.

Related Articles

Back to top button