IndiaKeralaLatest

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; വിദഗ്ദ ചികിത്സയ്ക്കായി യുഎസിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിനു ക്യാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ ബാധയെന്നും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച്‌ ആദ്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് അടിസ്ഥാനമാക്കി വേറെയും പ്രമുഖര്‍ പ്രതികരണങ്ങളുമായി വന്നിരുന്നു. ഇതോടെ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തകള്‍ നല്‍കി. അടിയന്തര ചികിത്സയ്ക്ക് വേണ്ടി ഉടനെ താരം യുഎസിലേക്ക് പോകുമെന്നാണ് അറിയുന്നത്. സിനിമയില്‍ നിന്നും കുറച്ച്‌ നാളത്തേക്ക് താന്‍ മാറി നില്‍ക്കുകയാണെന്നും അത് ചികിത്സയ്ക്ക് വേണ്ടിയാണെന്നും സൂചിപ്പിച്ച്‌ പുതിയ പോസ്റ്റുമായി സഞ്ജയ് ദത്തും രംഗത്ത് വന്നിരുന്നു. വിദഗ്ദ ചികിത്സക്കായി യുഎസിലേക്ക് പോകുന്നു എന്നും അറിയിച്ചു.

‘ചികിത്സയ്ക്കായി ഞാന്‍ ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തോടെയും ആശംസകളോടും കൂടി ഞാന്‍ തിരിച്ച്‌ വരും… എന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ താരം പറയുന്നത്. സഞ്ജയ് ദത്ത് അതിവേഗം രോഗമുക്തനായി തിരിച്ച്‌ വരട്ടെ എന്നാണ് ആരാധകര്‍ക്കും സഹപ്രവര്‍ത്തകരും ആശംസിച്ചു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സഞ്ജയ് ദത്ത്. നല്ല നടന്‍ എന്നതിലുപരി വിവാദങ്ങളിലൂടെയാണ് താരം ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ജൂലൈ 29 നായിരുന്നു സഞ്ജയ് തന്റെ ജന്മദിനം ആഘോഷിച്ചത്. അതിന് മുന്‍പ് ഭാര്യ മാന്യത ദത്തിന്റെ പിറന്നാളും ആഘോഷമാക്കിയിരുന്നു.

Related Articles

Back to top button