KeralaKollamLatest

“Manju”

സിന്ധുമോള്‍ ആര്‍

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങി; കൊല്ലത്ത് അഞ്ചലില്‍ പ്രവാസിക്കെതിരെ കേസ്

കൊല്ലം: അഞ്ചലി​ല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങി. വീട്ടില്‍ പോകാന്‍ ലഗേജുമായി ബസ് സ്റ്റോപ്പില്‍ വരെ ഇയാള്‍ എത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ഇയാളെ പുറത്താക്കിയതാണെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ഗൃഹനിരീക്ഷണത്തിന് പോകാനായി ഇയാള്‍ സ്വയം പുറത്തിറങ്ങുകയായിരുന്നു എന്നും പുറത്താക്കിയതല്ലെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇയാള്‍ക്ക് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. കുവൈറ്റില്‍ നിന്നാണ് ഇയാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തിയത്.

Related Articles

Back to top button