International

ചൈനയുമായി ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ; പാക് ഭരണകൂടത്തിനെതിരേ ബലൂച് ജനത

“Manju”

ജനീവ: പാകിസ്താനെതിരെ ജനീവയിൽ ബലൂചികളുടെ പ്രതിഷേധം. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം ആസ്ഥാനത്തിന് മുന്നിലാണ് പാകിസ്താൻ ചൈനയുടെ സഹായത്താൽ നടത്തുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ ബലൂചികളുടെ പ്രതിഷേധം. നാൽപ്പതിനായിരത്തോളം ബലൂചുകളെയാണ് ഇതുവരെ കാണാതായത്. ഭീകരരുടെ കടുത്ത ദ്രോഹത്തിനെ തടയാൻ സൈന്യം ഒന്നും ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

ചൈനയുടെ സഹായത്താൽ നിർമ്മിക്കുന്നത് പടുകൂറ്റൻ അണക്കെട്ടുകളും വൈദ്യുത പദ്ധതികളുമാണ്. വ്യാപാര ഇടനാഴി കടന്നുപോകുന്നത് ബലൂച് മേഖലയിലെ കൃഷിയിടങ്ങളെ പിടിച്ചടക്കി വേലികെട്ടിതിരിച്ചാണ്. ബലൂചികളുടെ പരമ്പരാഗത കൃഷിയിടങ്ങളും സ്വത്തും കവർന്നുകൊണ്ടാണ് എല്ലാ നിർമ്മാണങ്ങളും. ബലൂചിസ്താൻ പ്രവിശ്യാ ഭരണകൂടത്തെ മാനിക്കുന്നില്ല. പൌരന്മാർക്ക് യാതൊരു മാന്യതയും നൽകുന്നില്ല. നദികളുടെ സ്വാഭാവിക ഒഴുക്കു തടഞ്ഞുള്ള നിർമ്മാണം മേഖലയിലെ ജലവിതാന ത്തിലുണ്ടാക്കുന്ന വ്യതിയാനം കാർഷിക മേഖലയെ ബാധിക്കുമെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. ചൈനയും പാകിസ്താനും ബലൂച് ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

ബലൂചിസ്താനിലെ സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കും വിധമുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഭൂമിപിടിച്ചെടുക്കലിനുമെതിരെയാണ് പ്രതിഷേധം. ഒപ്പം ഭീകരരെ അമർച്ച ചെയ്യുന്നതിന് പകരം അവർക്ക് പിന്തുണകൊടുക്കുന്നതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പാകിസ്താൻ സൈന്യത്തിന്റെ നേതൃത്വത്തിലാണ് സാധാരണക്കാരെ ഭീഷണിപ്പെടുത്തി നിർമ്മാണങ്ങൾ നടക്കുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.

ജനീവയിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് വിവിധ പോസ്റ്ററുകളും ബലൂചിൽ അനധികൃതമായി പണിയുന്ന അണക്കെട്ടുകളുടെ ചിത്രങ്ങളും പ്രതിഷേധക്കാർ നിരത്തി. ഐക്യരാഷ്ട്രസഭയുടെ 47-ാംമത് സെഷൻ നടക്കുന്ന പശ്ചാത്തലത്തിലാണ് ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം അരങ്ങേറുന്നത്.

Related Articles

Back to top button