InternationalLatest

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു എസ് ഉന്നത സൈനിക ബഹുമതി

“Manju”

സിന്ധുമോൾ. ആർ

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു എസ് ഉന്നത സൈനിക ബഹുമതി സമ്മാനിച്ച്‌ അമേരിക്ക.’ദ ലീ ജീയന്‍ ഓഫ് മെറിറ്റ് ‘ പുരസ്കാരമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യ – അമേരിക്ക സൗഹൃദം ഊട്ടിയുറപ്പിച്ചതിനും ഇന്ത്യയെ ലോകശക്തിയായി വളര്‍ത്തയതിനുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുരസ്കാരം .

പുരസ്കാരത്തിന് നന്ദിയറിയിച്ച പ്രധാനമന്ത്രി, അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം വളര്‍ത്തിയതിന് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ സംഭാവനക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്നും ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു അമേരിക്കന്‍ ദേശിയ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയിനില്‍ നിന്നും പുരസ്കാരം ഏറ്റ് വാങ്ങി. ഇന്ത്യയെ ലോകശക്തിയാക്കുന്നതിന് പ്രധാനമന്ത്രി നല്‍കുന്ന നേതൃത്വത്തിനുള്ള അംഗീകാരമാണ് എന്ന് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി

Related Articles

Back to top button