Uncategorized

ഹാര്‍ബറുകള്‍ തുറക്കാന്‍ അനുവാദം; കര്‍ശന നിബന്ധനകളോടെ

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന എറണാകുളം ജില്ലയിലെ മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ ഇന്ന് പുലര്‍ച്ചെ തുറന്നു. കര്‍ശന നിബന്ധനകളോടെയാണ് ഹാര്‍ബറുകള്‍ തുറക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. രോഗവ്യാപനം തുടരുന്നതിനാല്‍ ചെല്ലാനം ഹാര്‍ബര്‍ അടഞ്ഞുകിടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോക്ക്ഡൗണും ട്രോളിംഗ് നിരോധനവും മൂലം വരുമാനം നിലച്ചിരുന്ന മത്സ്യത്തൊളിലാളികള്‍ ഹാര്‍ബറുകള്‍ തുറക്കുന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പുലര്‍ച്ചെ നാലര മുതല്‍ മത്സ്യബന്ധനത്തിന് പോകാനായിരുന്നു അനുമതി. ഫിഷറീസ് വകുപ്പ് നല്‍കുന്ന പാസ് ഉള്ളവര്‍ക്കേ മീന്‍ പിടിക്കാന്‍ പോകാനാവുകയുള്ളു.

ഒറ്റ ഇരട്ട അക്കമുള്ള ബോട്ടുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്താം. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിന് തത്കാലം അനുമതിയില്ല. മീന്‍പിടിച്ച ശേഷം 24 മണിക്കൂറിനുള്ളില്‍ വള്ളങ്ങളും ബോട്ടുകളും ഹാര്‍ബറില്‍ തിരിച്ചെത്തണം. ഹാര്‍ബറില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ലേലവും അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണിലുള്ള ചെല്ലാനം ഹാര്‍ബര്‍ തുറക്കില്ല.

Related Articles

Back to top button