IndiaLatest

മുസ്ലീം കുടുംബ നിയമം ഏകീകരിക്കണം : മുസ്ലീം മഹിള ആന്ദോളൻ

“Manju”

മുംബൈ : മുത്വലാഖ് നിരോധന നിയമം പാസാക്കിയതിന്റെ രണ്ടാം വാർഷികത്തിൽ പുതിയ ആവശ്യങ്ങളുമായി മുസ്ലീം മഹിള ആന്ദോളൻ . ഇസ്ലാം മതവിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന ബഹുഭാര്യത്വം, ശൈശവ വിവാഹം, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ നിയമം കൊണ്ടു വരണമെന്നാണ് മഹിള ആന്ദോളൻ ആവശ്യപ്പെടുന്നത് .

വിവാഹബന്ധം വേര്‍പെടുത്തുന്ന ദമ്പതികള്‍ തമ്മില്‍ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ വനിതാപങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത് ശാരീരികബന്ധം നടന്ന ശേഷം വിവാഹബന്ധം വേര്‍പെടുത്തണം എന്ന മതപരമായ നിബന്ധനയാണ് നിക്കാഹ് ഹലാല.

മുത്വലാഖ്, ബഹുഭാര്യത്വം, ശൈശവ വിവാഹം, നിക്കാഹ് ഹലാല തുടങ്ങിയ വിവേചനപരമായ രീതികൾ നിരോധിച്ച് മുസ്ലീം കുടുംബ നിയമം ഏകീകരിക്കണമെന്നും മഹിള ആന്ദോളൻ പറയുന്നു . ബഹുഭാര്യത്വത്തിനും നിക്കാഹ് ഹലാലയ്‌ക്കും എതിരെ സുപ്രീംകോടതി പൊതുതാൽപര്യ ഹർജി സ്വീകരിക്കണമെന്നും എത്രയും വേഗം ഉത്തരവ് നൽകണമെന്നുമാണ് മഹിള ആന്ദോളന്റെ ആവശ്യം – സംഘടനയുടെ സ്ഥാപകരിലൊരാളായ നൂർ ജഹാൻ സഫിയ നിയാസ് പറഞ്ഞു.

2019 ലും 2020 ലുമായി മഹിള ആന്ദോളൻ 40 ലേറെ ബഹുഭാര്യത്വ കേസുകളിലാണ് ഇടപെട്ടത് . പല പുരുഷന്മാരും വിവാഹമോചനത്തിനായി മുത്വലാഖ് ഇപ്പോൾ തിരഞ്ഞെടുക്കില്ല, മറിച്ച് ബഹുഭാര്യത്വത്തെ ആശ്രയിക്കുന്നുവെന്നും നൂർ ജഹാൻ സഫിയ നിയാസ് പറഞ്ഞു.

പീഡനം നേരിടുന്ന സ്ത്രീകളുടെ പരാതികളിൽ എഫ്ഐആർ ഫയൽ ചെയ്യാൻ പോലീസും മടിക്കുന്നതായി അഭിഭാഷക രുഖ്‌സർ മേമൻ പറഞ്ഞു. മുത്വലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും മഹിള ആന്ദോളൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

2017 ൽ സുപ്രീം കോടതി മുത്വലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച ശേഷം, കേന്ദ്ര സർക്കാർ 2019 ന് മുത്വലാഖ് ക്രിമിനൽ കുറ്റമാക്കി നിയമം കൊണ്ടു വന്നിരുന്നു .മുത്വലാഖ് ചൊല്ലുന്നവർക്ക് മൂന്ന് വർഷമാണ് തടവ് ശിക്ഷ .

Related Articles

Back to top button