India

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ഡല്‍ഹി: കൊവിഡ് സൃഷ്‌ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താനുളള ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി വിവരം. അതേസമയം എന്നത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകും എന്ന കാര്യത്തില്‍ വ്യക്തതതയില്ല. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെയാണ് ഉത്തേജക പാക്കേജിനെ സംബന്ധിച്ചുളള സൂചന മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത്.

രാജ്യത്തെ സാമ്പത്തിക രംഗം ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ്. രാജ്യം സുസ്ഥിര വികസനത്തിലേക്കുളള യാത്രയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഒക്ടോബറില്‍ ജി എസ് ടി വരുമാനം പത്ത് ശതമാനം വര്‍ദ്ധിച്ച്‌ 1,05,155 കോടിയായി.

രാജ്യത്തെ വൈദ്യുതി ഉപഭോഗം, കയറ്റുമതി, ഇറക്കുമതി എന്നിവയും കൂടി. അടുത്ത അഞ്ച് മാസത്തേക്ക് കൂടി ഈ വളര്‍ച്ച നിലനിര്‍ത്താനായാല്‍ സമ്പദ്‍രംഗം കൂടുതല്‍ മെച്ചപ്പെടും. മാര്‍ച്ചിന് ശേഷം നിരവധി ഉത്തേജക പാക്കേജുകള്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. ഇതൊരു തുടര്‍ പ്രക്രിയയാണെന്നാണ് ധനകാര്യ സെക്രട്ടറി പറയുന്നത്.

Related Articles

Back to top button