IndiaLatest

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം

“Manju”

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. മലിനീകരണം തടയാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഡെല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ച നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ശനിയാഴ്ച വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ എന്നത് കേന്ദ്ര സര്‍കാരുമായി ആലോചിച്ച്‌ തീരുമാനിക്കാനാണ് ഡെല്‍ഹി സര്‍ക്കാരിന്റെ ആലോചന. ഞായറാഴ്ച അക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.

വായു മലിനീകരണം തടയാന്‍ ഡെല്‍ഹിയില്‍ രണ്ട് ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കയിരുന്നു. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കോടതി അറിയിച്ചു. വായു നിലവാര സൂചിക 50-ല്‍ താഴെ വേണ്ടിടത്ത് ഡെല്‍ഹിയില്‍ ഇപ്പോള്‍ 471ന് മുകളിലാണ്. യഥാര്‍ഥത്തില്‍ വിഷപ്പുകയാണ് ഡെല്‍ഹിയുടെ അന്തരീക്ഷത്തില്‍. അന്തരീക്ഷ മലിനീകരണം ഡെല്‍ഹിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചത്.

Related Articles

Back to top button