India

ആർട്ടിക്കിൾ 370; ഡൽഹിക്ക് സമാനമായ പ്രതിഷേധം വേണം;  മെഹബൂബ മുഫ്തി

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുനഃസ്ഥാപിക്കാൻ ഡൽഹി പ്രതിഷേധത്തിന് സമാനമായ രീതിയിൽ പ്രതിഷേധം നടത്തേണ്ടിവരുമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ സ്ഥിതി ശരിയല്ലെന്നും അതിനാൽ സംസ്ഥാനത്തിന് ഉണ്ടായിരുന്ന പ്രത്യേക അധികാരം തിരികെ ലഭിക്കണമെന്നുമാണ് മുഫ്തി പറഞ്ഞത്. ഇതിന് വേണ്ടി സമരം നടത്താനും തയ്യാറാണെന്ന് മുഫ്തി കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ നിലവിലുള്ള സ്ഥിതിഗതികളിൽ തകരാറുണ്ട്. കശ്മീരിന് നഷ്ടപ്പെട്ട അമിതാധികാരം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് ഏറെ നാളായി പിഡിപി ചർച്ച ചെയ്യുന്നുണ്ട്. ഇനി ആരോടും യാചിക്കാൻ സാധിക്കില്ല. അധികാരത്തിന് വേണ്ടി പോരാടുകാണ് ചെയ്യേണ്ടതെന്നാണ് മുഫ്തി പറഞ്ഞത്.

ഡൽഹി അതിർത്തിയിൽ ഇടനിലക്കാരുടെ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് സമാനമായ രീതിയിൽ പ്രതിഷേധം നടത്താനും തയ്യാറാണ്. അത്തരത്തിൽ പ്രതിഷേധം നടത്തിയാൽ മാത്രമെ ലോകം നമ്മെ ശ്രദ്ധിക്കു എന്നും മെഹ്ബൂബ മുഫ്തി കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ സംഘർഷസാധ്യത നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് വിദേശരാജ്യത്ത് നിന്നുള്ള പ്രതിനിധികൾ കശ്മീർ സന്ദർശനം നടത്തിയത് എന്നും മുഫ്തി ചോദിച്ചു.

കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 2019 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം വിദേശരാജ്യത്ത് നിന്നുള്ള സംഘം സംസ്ഥാനത്തെത്തിയിരുന്നു. യൂറോപ്യൻ യൂണിയനിൽപെട്ട രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികളുമടക്കം 24 പേരാണ് ജമ്മുകശ്മീരിൽ സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ ജനാധിപത്യ വ്യവസ്ഥ കൂടുതൽ ശക്തവും ഭരണരംഗം സുതാര്യവുമായെന്നാണ് പ്രതിനിധികൾ അറിയിച്ചത്.

Related Articles

Back to top button