InternationalLatest

ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് കോവിഡ് മരുന്നുമായി യു.എസ് കമ്പനി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള ആന്റി വൈറല്‍ മരുന്നായ റെംഡിസിവിര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച്‌ അമേരിക്കന്‍ മരുന്നു നിര്‍മാണ കമ്പനിയായ സൈഡസ് കാഡില്ല. രോഗികള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് മരുന്ന് ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത് കാഡില്ല ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ഷാര്‍വില്‍ പട്ടേല്‍ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളില്‍ മരുന്നിന്റെ സ്റ്റോക്കില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് മരുന്നുകള്‍ എത്തിക്കാന്‍ തീരുമാനിച്ചത്.

100 മില്ലിഗ്രാമിന്റെ ഒരു കുപ്പി റെംഡിസിവിറിന് 2800 രൂപയാണ് കമ്പനി ഈടാക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടിപ്പിക്കുന്നവര്‍ക്ക് നല്‍കാവുന്ന റെംഡിസിവിര്‍ മരുന്നുകള്‍ റെംഡാക്ക് എന്ന ബ്രാന്‍ഡ് നാമത്തിലാണ്‌ കമ്പനി ഇന്ത്യയില്‍ വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

Related Articles

Back to top button