InternationalLatest

ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ്; പുതിയ കണ്ടെത്തല്‍, ജാഗ്രത

“Manju”

സിന്ധുമോള്‍ ആര്‍

ബെയ്​ജിങ്​: ബ്രസീലില്‍ നിന്ന്​ ഇറക്കുമതി ചെയ്​ത ശീതീകരിച്ച കോഴിയിറച്ചിയുടെ സാമ്പിളില്‍ പരിശോധനയില്‍ കോവിഡ് വൈറസ്​ ​ കണ്ടെത്തിയെന്ന്​ ചൈന. ചൈനീസ് നഗരമായ ഷെന്‍‌ഷെനിലേക്ക്​ ഇറക്കുമതി ചെയ്​ത ഫോസന്‍ ചിക്കന്‍ വിങ്​സി​ന്റെ സാമ്പിള്‍ പരിശോധനയിലാണ്​ കോവിഡ്​ കണ്ടെത്തിയത്. ​ഷെന്‍‌ഷെനിലെ ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ശീതീകരിച്ച ഇറച്ചിയുടെ ഉപരിതലത്തില്‍ നിന്നുള്ള സാമ്പിളാണ്​​ കോവിഡ്​ പോസിറ്റീവായത്​. ചില ചൈനീസ് നഗരങ്ങളില്‍ ഇറക്കുമതി ചെയ്​ത കടല്‍വിഭവങ്ങളുടെ പാക്കേജി​ന്റെ ഉപരിതലത്തില്‍ വൈറസുള്ളതായി റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ബ്രസീലിന്റെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററീനയിലെ അറോറ അലിമെ​ന്റോസ് പ്ലാന്‍റില്‍ നിന്നാണ് ചിക്കന്‍ വന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഉല്‍‌പന്നവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍‌ സാധ്യതയുള്ള ആളുകളിലും അനുബന്ധ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചവരിലും കോവിഡ്​ പരിശോധന നടത്തിയെന്നും എല്ലാം നെഗറ്റീവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണങ്ങളും കടല്‍ ഉല്‍‌പന്നങ്ങളും വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ ഷാന്‍‌ഡോങ്​ പ്രവിശ്യയിലെ വടക്കന്‍ നഗരമായ യന്തായിയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡി​ന്റെ പാക്കേജിങ്​ സാമ്പിളുകളുടെ പരിശോധനയില്‍ അവ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയതായി സര്‍ക്കാര്‍ ചൊവ്വാഴ്ച ഒൗദ്യോഗിക വെയ്‌ബോ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലുള്ള വുഹുവിലെ റസ്റ്റോറന്‍റില്‍ ഇക്വഡോറില്‍ നിന്നും ഇറക്കുമതി ചെയ്​ത ശീതീകരിച്ച ചെമ്മീന്‍ പാക്കേജിന് പുറത്ത് വൈറസ് സാന്നിധ്യമുണ്ടായിരുന്നതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button