International

പാകിസ്താൻ ഇപ്പോഴും ഗ്രേ ലിസ്റ്റിൽ തന്നെ: ഇമ്രാൻഖാനെതിരെ പ്രതിഷേധം

“Manju”

ഇസ്‌ലാമബാദ്: ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.റ്റി.എഫ്) ലിസ്റ്റില്‍നിന്ന് പുറത്ത്കടക്കാന്‍ കഴിയാത്തതിനാല്‍ ഇമ്രാന്‍ ഖാന്‍ സർക്കാരിനെതിര പ്രതിഷേധം ശക്തം.പാകിസ്താൻ ഗ്രേ ലിസ്റ്റിൽ തുടരുന്നതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ ആരോപണവുമായി രംഗത്ത് വന്നത്.

സാമ്പത്തിക മേഖലയിലെ നയതന്ത്രക്കുറവാണ് ഗ്രേ ലിസ്റ്റിൽ നിന്ന് രാജ്യത്തിന് പുറത്തുകടക്കാനാവാത്തതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് പര്‍വേസ് അഷറഫ് ആണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഡോൺ പത്രമാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

സാങ്കേതിക പ്രശ്നമല്ല രാഷ്‌ട്രീയകാരണങ്ങളാലാണ് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാനാവാത്തതെന്നാണ് സർക്കാരിന്റെ വാദം. പാര്‍ലിമെൻററി കാര്യ വകുപ്പ് മന്ത്രിയാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് വിശദീകരണം നൽകിയത്.

പാകിസ്താന്റെ സാമ്പത്തിക പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് ചില നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി ധനകാര്യമന്ത്രി ഷൗക്കത്ത് തരിന്‍ പറഞ്ഞു.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വഴിയുള്ള അനധികൃത പണമൊഴുക്ക് തടയുമെന്നും ഷൗക്കത്ത് തരീൻ പറഞ്ഞതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാഫിസ് സയിദ്, മസൂദ് അസര്‍ എന്നീ ഭീകരനേതാക്കൾക്ക് പാക് സർക്കാർ സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാണ് എഫ്എടിഎഫിന്റെ കണ്ടെത്തൽ.കള്ളപ്പണ ഇടപാടുകളിലും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും സംഘടന കണ്ടെത്തിയിരുന്നു.

പാകിസ്താൻ ഗ്രേ ലിസ്റ്റിൽ തുടരട്ടെ എന്നാണ് കഴിഞ്ഞ മാസം ചേർന്ന ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സ് യോഗത്തിലും തീരുമാനം. ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സിന്റെ തീരുമാനത്തിൽ നിന്ന് പുറത്തുകടക്കാനായി രാജ്യം പ്രത്യേകമായി ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ചു പറയുന്നത്.

Related Articles

Back to top button