IndiaLatest

5 വര്‍ഷത്തിനുള്ളില്‍ എക്സ്പ്രസ് ഹൈവേകളുടെ വികസനവുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ന്യുഡല്‍ഹി : ദേശീയ തലത്തില്‍ എക്സ്പ്രസ് ഹൈവേകളുടെ വികസനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 23 പുതിയ എക്‌സ്പ്രസ്സ് ഹൈവേകള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. രാജ്യത്തെ വാണിജ്യ-സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെടുത്തിയാണ് 23 ദേശീയ അതിവേഗ പാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. മാര്‍ച്ച്‌ 2025 ആണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹി-മുംബൈ, അഹമ്മദാബാദ്-ഡൊലേറാ, അമൃതസര്‍-ജാംനഗര്‍ എന്നിവ 2023ല്‍ തന്നെ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ഒന്‍പതെണ്ണം 2024ല്‍ പൂര്‍ത്തിയാകുമെന്നും ദേശീയ പാതാ അതോറിറ്റി അറിയിച്ചു.

എന്‍‌എച്ച്‌എ‌ഐ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ 2025 മാര്‍ച്ചോടെ മറ്റ് ഒന്‍പത് ഗ്രീന്‍ഫീല്‍ഡ് ഹൈവേകളും പൂര്‍ത്തിയാകും. ഈ എക്സ്പ്രസ് ഹൈവേകളുടെ സംയോജിത നീളം 7,800 കിലോമീറ്ററാണ്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 3.3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. രാജ്യത്തെ പ്രധാനനഗരങ്ങളായ സൂറത്ത്, കോലാപ്പൂ്ര്‍, ലഖ്‌നൗ, വിസാഗ്, ചെന്നൈ, ബംഗളൂരു, വിജയവാഡ, റായ്പൂര്‍, കോട്ട, കരാഗ്പൂര്‍, സിലിഗുരി എന്നിവ വഴി അതിവേഗ പാത കടന്നുപോകും. ഇതില്‍ 1350 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി-മുംബൈ പാതയാണ് ഏറ്റവും നീളമേറിയത്.

Related Articles

Back to top button