IndiaLatest

ഐ.എഫ്.എഫ്.ഐ പനോരമയിലേക്ക് മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍

“Manju”

ഐ.എഫ്.എഫ്.ഐ പനോരമയിലേക്ക് മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍; ട്രാന്‍സും  കപ്പേളയും ലിസ്റ്റില്‍

ശ്രീജ.എസ്

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.ഐയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 51ാമത് ഐ.എഫ്.എഫ്.ഐക്കെയിലെ ഇന്ത്യന്‍ പനോരമയില്‍ 23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളുമാണ് (നോണ്‍ ഫീച്ചര്‍) പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവുമടക്കം ആറ് ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.

മുസ്തഫയുടെ കപ്പേള‘, സിദ്ദിഖ് പരവൂരിന്റെ താഹിറ‘, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്‘, നിസാം ബഷീറിന്റെ കെട്ട്യോളാണ് എന്റെ മാലാഖ‘, പ്രദീപ് കാളിപുറയത്തിന്റെ സേഫ്‘, എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള ചിത്രങ്ങള്‍. ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ സിനിമ. ഇതില്‍ കപ്പേള മുഖ്യധാര സിനിമാ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2021 ജനുവരി 16 മുതല്‍ ജനുവരി 24 വരെയാണ് 51ാമത് ഐ.എഫ്.എഫ്.ഐ അരങ്ങേറുന്നത്. മലയാളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

Related Articles

Back to top button