KeralaLatest

തീവണ്ടി ഗതാഗതം പുനരാരംഭിക്കാന്‍ വന്‍തുക ചെലവിടേണ്ടിവരും

“Manju”

രീജ.എസ്

തൃശ്ശൂര്‍: തീവണ്ടി ഗതാഗതം പുനരാരംഭിക്കാന്‍ കോടിക്കണക്കിനു രൂപ ചെലവിടേണ്ടിവരും. മൂന്നുമാസമായി വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ വെറുതെകിടക്കുന്ന കോച്ചുകളിലെ ബാറ്ററികള്‍ ചാര്‍ജില്ലാതെ കാലിയാവുന്നു.

ഓരോ കോച്ചിലും നാലുവീതം ബാറ്ററികളാണുള്ളത്. അടിഭാഗത്ത് ഒരു പെട്ടിയിലാണിവ ക്രമീകരിച്ചിരിക്കുന്നത്. മേല്‍മൂടി ഇല്ലാത്തതിനാല്‍ ഈര്‍പ്പം കയറി സര്‍ക്യൂട്ടുകള്‍ക്ക് പ്രശ്നമുണ്ടാവും. ഫാന്‍, ലൈറ്റ്, എ.സി. എന്നിവയ്ക്കുള്ള വൈദ്യുതി ബാറ്ററികളില്‍നിന്നാണ് കിട്ടുന്നത്.

പരമ്പരാഗത കോച്ചുകളിലാണ് ഇത്തരത്തിലുള്ള ബാറ്ററി പ്രശ്‌നം. അത്യാധുനിക എല്‍.എച്ച്‌.ബി. കോച്ചുകളില്‍ ബാറ്ററി ഇല്ലാത്തതിനാല്‍ ഭീഷണിയില്ല. ഈ കോച്ചുകളില്‍ മുന്നിലും പിന്നിലുമുള്ള ജനറേറ്ററുകളാണ് വൈദ്യുതിയെത്തിക്കുന്നത്.

തീവണ്ടികള്‍ ഓടാതെ കിടക്കുന്നതിനാല്‍ ബാറ്ററിക്കുപുറമേ ബ്രേക്ക്, ബെയറിങ് എന്നിവയും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈര്‍പ്പംമൂലം ഇവ തുരുമ്പെടുക്കുന്ന സ്ഥിതിയാണ്. ഇവകൂടി മാറ്റേണ്ടി വന്നാല്‍ റെയില്‍വേ കൂടുതല്‍ ചെലവ് നേരിടേണ്ടിവരും.

Related Articles

Back to top button