InternationalLatest

റഷ്യ – യുക്രൈന്‍ യുദ്ധഭീതി; ആയിരകണക്കിന് ഇന്ത്യാക്കാര്‍ മടങ്ങാനൊരുങ്ങുന്നു

“Manju”

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അടുത്ത നീക്കമെന്താണെന്ന് ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അടുത്ത നീക്കമെന്താണെന്ന് ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാകട്ടെ യുക്രൈനെ ശക്തമായി പിന്തുണക്കുന്നുണ്ട്. മറ്റൊരു വലിയ യുദ്ധത്തിന്റെ വക്കിലാണോയെന്ന് ലോകം ഭയക്കുമ്പോള്‍ അതിന്റെ പ്രഹരം ഓഹരി വിപണികളിലടക്കം പ്രതിഫലിക്കുന്നു. ഇന്ത്യക്കാരോട് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എംബസി. യുക്രൈനില്‍ താമസിക്കുന്ന ഇന്ത്യാക്കാരും മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളും വലിയ ഭീതിയിലാണെന്ന് കഴിഞ്ഞ 27 വര്‍ഷമായി യുക്രൈനിലെ കീവില്‍ സ്ഥിരതാമസമാക്കിയ മലയാളി പറയുന്നു.

‘യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ തോതില്‍ വരുന്നുണ്ട്. ഇന്ത്യാക്കാരില്‍ തന്നെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളാണ്. 12000ത്തിലേറെ വരും മെഡിസിനും എഞ്ചിനീയറിങും പഠിക്കുന്ന കുട്ടികളുടെ എണ്ണം. അവരെല്ലാം ഒരാഴ്ചയിലേറെയായി ഭീതിയിലാണ്. എംബസി തിരികെ പോകാന്‍ ആവശ്യപ്പെട്ടതോടെ ഇവിടെ നിന്ന് വിദേശികളെല്ലാം മടങ്ങുകയാണ്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യാക്കാരെല്ലാം നാട്ടിലെത്തി തുടങ്ങും,’- കൊല്ലം പാരിപ്പള്ളി സ്വദേശിയും ഹെറ്റെറോ ലാബ്സ് എന്ന ആഗോള ഫാര്‍മ കമ്പനിയുടെ യുക്രൈനിലെ മേധാവി കൂടിയായ ഡോ സൈലേഷ് പ്രതികരിച്ചു. എന്നാല്‍ റഷ്യയെ യുക്രൈന്‍ ജനതയ്ക്ക് ഭയമില്ലെന്നും ജനജീവിതം സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button