InternationalLatest

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 36 പേ‍ര്‍ മരണമടഞ്ഞു

“Manju”

ഗാസ: സംഘര്‍ഷം അതി രൂക്ഷമായതോടെ യുദ്ധക്കളമായി ഇസ്രായേല്‍ പലസ്തീന്‍ അതിര്‍ത്തി. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 കുട്ടികളടക്കം 36 പേര്‍ മരിച്ചു. 12 നിലയുളള പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേലില്‍ അഞ്ചു പേരാണ് മരിച്ചത്.

2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷമാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നടക്കുന്നത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അല്‍ അഖ്സയിലെ ഇസ്രായേല്‍ പൊലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം. മൂന്ന് ദിവസത്തിനിടെ ഇസ്രായേല്‍ തൊടുത്തത് ആയിരത്തിലധികം റോക്കറ്റുകളാണ്.

Related Articles

Back to top button