KeralaLatest

ഇന്ന് 11,361 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍ 12,147, മരണം 90

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,147 പേര്‍ ഇന്ന് രോഗമുക്തി നേടി.

Related Articles

Back to top button