KeralaLatest

സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു മുന്‍മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്. വി എസ് ആശംസാ സന്ദേശത്തില്‍ അറിയിച്ചു. പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും പൗരന്റെ സ്വകാര്യതയില്‍ കടന്നുകയറാനും മതത്തെ ദുഷ് പ്രവൃത്തികള്‍ക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദര്‍ഭം കൂടിയാണ് ഇത്.

സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു് വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്നും വി എസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആശംസിച്ചു.

Related Articles

Back to top button