KeralaLatestThiruvananthapuram

ലൈഫ് ഭവനപദ്ധതിക്ക് 20 സെന്‍റ്​ നല്‍കി കലക്ടറേറ്റിലെ ജീവനക്കാരന്‍

“Manju”

സിന്ധുമോള്‍ ആര്‍

ഇടുക്കി: കലക്ടറേറ്റിലെ പേര്​ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ജീവനക്കാരന്‍ തൊടുപുഴ താലൂക്ക് കോടിക്കുളം വില്ലേജില്‍ പാറപ്പുഴയില്‍ 20 സെന്‍റ്​ സ്ഥലം നാല് സെന്‍റ്​ വീതം അഞ്ചുപേര്‍ക്ക് വീടുവെക്കാന്‍ ആധാരം ചെയ്ത് നല്‍കി. കലക്ടര്‍ കണ്ടെത്തിയവര്‍ക്കാണ്​ ആധാരം ചെയ്ത് നല്‍കിയത്. ഗുണഭോക്താക്കളായ തങ്കമണി വില്ലേജിലെ ബീന ബിനോയ്, കുമാരമംഗലം വില്ലേജിലെ സുധാമണി വിജയന്‍ എന്നിവര്‍ക്ക് പ്രമാണം ചേംബറില്‍ കലക്ടര്‍ എച്ച്‌. ദിനേശന്‍ കൈമാറി. തൊടുപുഴ കൊച്ചുപറമ്പില്‍ മഞ്ജു ജോസഫ്, വെള്ളിയാമറ്റം അറയില്‍ സീനത്ത്, തൊടുപുഴ രതീഷ്- റോസ്‌മേരി ദമ്പതികള്‍ക്കുമാണ് സ്ഥലം നല്‍കിയത്.

Related Articles

Back to top button