Kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

“Manju”

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയിൽ രണ്ട് പേരും ആലപ്പുഴയിൽ ഒരാളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

പത്തനംതിട്ടയിൽ അടൂർ സ്വദേശി ഭാസ്‌കരന്റെ മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 70 വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളും പക്ഷാഘാതവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വല്ലന സ്വദേശി രവീന്ദ്രന് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. 70 വയസായിരുന്നു.

കായംകുളം പത്തിയൂർക്കാല സ്വദേശി റജിയാ ബീവിയാണ് ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 59 വയസായിരുന്നു. കാൻസർ ബാധിതിയായ റജിയാ ബീവി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.

Related Articles

Back to top button