IndiaKeralaLatest

13 വയസ്സുള്ള പെണ്‍കുട്ടിക്ക് 35കാരന്‍ വരന്‍; മാതാപിതാക്കള്‍ക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീനഗര്‍: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ 35വയസ്സുള്ള വ്യക്തിക്ക് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഉദ്ധംപൂര്‍ ജില്ലയിലെ രാംന​ഗര്‍ ഏരിയയിലാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുള്‍പ്പെടെയാണ് ആറ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കട്വാള്‍ട്ട് ​ഗ്രാമത്തിലെ സാര്‍പാഞ്ചില്‍ നിന്നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ 35 വയസ്സുളള വ്യക്തിക്ക് നിര്‍ബന്ധിതമായി വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി വിവരം ലഭിക്കുന്നത്. പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തി റെയ്ഡ് നടത്തി. പെണ്‍കുട്ടിക്ക് 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്ന് അവിടെ നിന്നും ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ നിന്നും വ്യക്തമായി. ഉദ്ധംപൂര്‍‌ എസ്‌എസ്പി സര്‍​ഗുണ്‍ ശുക്ല വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, അയാളുടെ മാതാപിതാക്കള്‍ എന്നിവരെ ഉടന്‍തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് രാംന​ഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles

Back to top button