IndiaLatest

വാണിജ്യ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

“Manju”

ഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു.

അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിനും പാചകവാതക വില വലിയരീതിയില്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.

 

 

 

Related Articles

Back to top button