IndiaKeralaLatest

അടിസ്ഥാന വികസനത്തിന്‌ പൂര്‍ണ്ണ പിന്തുണയുണ്ടാകും- നിതിന്‍ ഗഡ്‌കരി

“Manju”

ആലപ്പുഴ: കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി. അരനൂറ്റാണ്ട് കാലത്തെ ജനങ്ങളുടെ സ്വപ്‌നമായ ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ഗതാഗതം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായും പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് വാഹനാപകടങ്ങളാണ്. പ്രതിവര്‍ഷം അഞ്ച് ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ വാഹനാപകടങ്ങള്‍ കുറയ്‌ക്കുന്നതിനുളള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button